Sunday, 23 August 2015

പൂർണ്ണ ചന്ദ്രന്റെ താഴെ..........

          പൂർണ്ണ ചന്ദ്രന്റെ   താഴെ   പതഞ്ഞു  മറിയുന്ന  കടൽ  കാണിച്ചു  തന്നിട്ട്   ഒരു വർഷം  പിന്നിടുന്നു .......ഓർമ്മകൾ   ഈ  മനസ്സിൽ  മാത്രം  ഇടം  പിടിച്ചപ്പോൾ   മറവിയുടെ  കൂട്ട്  പിടിച്ച്.....എവിടെയോ  തള്ളി  അകറ്റാൻ  വെമ്പൽ  കാട്ടുന്ന  ആ  മനസിൽ  ഇന്ന്  ഈ  വരികൾ   എവിടെയാണ് ????അന്നെഴുതി,  വരാൻ  പോകുന്ന  ദുരന്തങ്ങളുടെ  മുന്നോടിയെന്നു .....ഒരു  വെളിപ്പാട്  പോലെ  വിരൽ  തുമ്പിൽ  അക്ഷരങ്ങളായി ........എത്രയോ  തവണ  ആ  വാക്കുകൾ  അറംപറ്റി ......ഇന്നിവിടെ  ഈ  ഇരുട്ടിൽ  തനിച്ചിരിക്കുമ്പോൾ .....അകലെ   ആകാശം   കാർമേഘങ്ങളാൽ  സമ്പന്നമാണ്......ഈ  മനസുപോലെ.....എവിടെയാണ്   ആ  നിമിഷങ്ങൾ  ഓടി മറഞ്ഞത്?????അന്ന്  മനസ്  ചിന്താകുലങ്ങളാൽ.....സമ്പന്നമായിരുന്നു......  ഇന്നും, പക്ഷെ  വറ്റാത്ത  ആ സമുദ്രം  പോലെ  അലയടിക്കുന്ന  സ്നേഹവും ..നൊമ്പരങ്ങളുടെ  വേലിയേറ്റങ്ങളും  കണ്ടില്ലായെന്നു   നടിക്കാനേ  പറ്റു.......അറിയാം .....ഏറ്റവും  നന്നായി .....

No comments: