പൂർണ്ണ ചന്ദ്രന്റെ താഴെ പതഞ്ഞു മറിയുന്ന കടൽ കാണിച്ചു തന്നിട്ട് ഒരു വർഷം പിന്നിടുന്നു .......ഓർമ്മകൾ ഈ മനസ്സിൽ മാത്രം ഇടം പിടിച്ചപ്പോൾ മറവിയുടെ കൂട്ട് പിടിച്ച്.....എവിടെയോ തള്ളി അകറ്റാൻ വെമ്പൽ കാട്ടുന്ന ആ മനസിൽ ഇന്ന് ഈ വരികൾ എവിടെയാണ് ????അന്നെഴുതി, വരാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നോടിയെന്നു .....ഒരു വെളിപ്പാട് പോലെ വിരൽ തുമ്പിൽ അക്ഷരങ്ങളായി ........എത്രയോ തവണ ആ വാക്കുകൾ അറംപറ്റി ......ഇന്നിവിടെ ഈ ഇരുട്ടിൽ തനിച്ചിരിക്കുമ്പോൾ .....അകലെ ആകാശം കാർമേഘങ്ങളാൽ സമ്പന്നമാണ്......ഈ മനസുപോലെ.....എവിടെയാണ് ആ നിമിഷങ്ങൾ ഓടി മറഞ്ഞത്?????അന്ന് മനസ് ചിന്താകുലങ്ങളാൽ.....സമ്പന്നമായിരുന്നു...... ഇന്നും, പക്ഷെ വറ്റാത്ത ആ സമുദ്രം പോലെ അലയടിക്കുന്ന സ്നേഹവും ..നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളും കണ്ടില്ലായെന്നു നടിക്കാനേ പറ്റു.......അറിയാം .....ഏറ്റവും നന്നായി .....
Sunday, 23 August 2015
Tuesday, 18 August 2015
ഇവൾ പെട്രീഷ്യ
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ അകലെ കാണുന്ന സഹ്യാദ്രി സാനുക്കൾ ..ഹിൽവ്യൂ അപ്പാർറ്റ്മെന്റിനു ആ പേര് വരാനുള്ള കാരണം അതാണ്. ഏതാണ്ട് ഇരുപത്അഞ്ചോളം വരുന്ന ഫ്ലാറ്റുകൾ ചേർന്ന ഒരു റെസിടെന്റ് ഏരിയ ആണ് ഹിൽവ്യൂ അപ്പാർറ്റ്മെന്റ്സ്.....മിക്കവാറും ഉന്നത ഉദ്യോഗസ്ഥർ, കുറച്ചു എക്സ് മിലിറ്റരിക്കാർ കുറെ ബിസിനസ്കാർ ...അതിലുള്ളവരാണ് ഡോക്ടർ ബിജോയ് മാത്യുവും , ചർറ്റെട് അക്കൌണ്ടന്റ് മുരളിക്രിഷ്ണനും, എൻജിനീയർ റിയാസ് റഷീദും, ബിസിനസ് മാഗ്നെറ്റ് മുരളീ കൃഷണനും മറ്റും .......അവരുടെ ഭാര്യമാർ സുന്ദരികൾ.......മക്കൾ മിടുക്കന്മാരും മിടുക്കികളും. നേരം പുലരുന്നതോടെ പത്രം ഇടാൻ വരുന്ന പയ്യന്മാരും,,പാൽ വില്പ്പനക്കാരും , പച്ചക്കറിക്കാരും, മീൻ വിൽക്കുന്നവരും, ഗേറ്റിനു വെളിയിൽ വന്നു നില്ക്കുന്ന സ്കൂൾ ബെസുകളുമായി അവിടം സജീവമാകും ....
ഒരു ദിവസം അവർക്കിടയിലേക്ക് അവൾ കടന്നു വന്നു പെട്രീഷ്യ ...വളരെ കുറച്ചു ബാഗുകളും കുറെയേറെ പുസ്തകകെട്ടുമായി അവൾ ഒരു ടാക്സിയിൽ അന്ന് ഏകദേശം പത്തുമണിയോടെ പത്താം നംബർ വില്ലയിൽ വന്നിറങ്ങി. സമീപത്തെ ജാലക വിരികൾക്കിടയിലൂടെ അനേകം കണ്ണുകൾ അവളെ കണ്ടു.......ടാക്സിയിൽ മറ്റാരുമില്ലായിരുന്നു . ബാഗുകൾ എടുത്തു വക്കാൻ ഡ്രൈവർ അവളെ സഹായിച്ചു . പിന്നീട് കൂലിയും വാങ്ങി അയാൾ മടങ്ങിയപ്പോൾ അവൾ അവിടെ തനിച്ചായി. അവൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. മനോഹരമായ സ്ഥല... അധികം ഒച്ചപ്പാടില്ല ....തികഞ്ഞ നിശബ്തത അവളെ സന്തോഷിപ്പിച്ചു . തൊട്ടടുത്ത വില്ലയിലേക്ക് അവൾ ഒന്ന് എത്തി നോക്കി ജനാല വിരി ഒന്നിളകിയോ????പുഞ്ചിരിയോടെ അവൾ നോട്ടം പിൻവലിച്ചു
കുറച്ചു ദിവസങ്ങൾക്കകം തന്നെ പെട്രീഷ്യ എല്ലാവരുമായി പരിജയത്തിലായി... ..അപ്പാർറ്റ്മെന്റിലെ സ്ത്രീകൾക്ക് ഉറക്കം നഷ്ടമായി അവരുടെ പുരുഷന്മാർക്ക് പെട്രീഷ്യ എന്ന പേര് പ്രിയപ്പെട്ടതായി മാറി എന്നതായിരുന്നു കാരണം . ജീൻസും ടോപ്പുമിട്ട് ആക്ടിവയിൽ പാഞ്ഞു പോകുന്ന പെട്രീഷ്യ എതിരെയുള്ള അപ്പാർറ്റ്മെന്റിലെ വിനോദ് പട്ടേലിനെ നോക്കി പുഞ്ചിരിക്കാനും , തൊട്ടപ്പുറത്തെ ബിജോയ് മാത്യു വിനെ നോക്കി കൈ വീശി കാണിക്കാനും മടി കാണിച്ചില്ല...സ്ത്രീകളോട് ചിരിക്കുമ്പോൾ അവർ മുഖം കോട്ടി....,,കൈ വീശി കാണിച്ചപ്പോൾ അവർ കണ്ട ഭാവം നടിച്ചില്ല ......... എന്നാലും പെട്രീഷ്യയുടെ മുഖം ഒരിക്കൽ പോലും വാടിയില്ല....എപ്പോഴും പുഞ്ചിരിയോടെ പ്രസന്നതയോടെ പെട്രീഷ്യ ആ അപ്പാർറ്റ്മെന്റിൽ നിറഞ്ഞു നിന്നു. എന്നും അതിരാവിലെ അവൾ നടക്കാനിറങ്ങും...അപ്പാർറ്റ്മെന്റിലെ പുരുഷന്മാരും....കുറെ ദിവസങ്ങൾക്കു ശേഷം അവിടത്തെ സ്ത്രീകളും രാവിലെയുള്ള നടത്തം ശീലമാക്കി...പെട്രീഷ്യ എല്ലാവരോടും സംസാരിച്ചു ....പുഞ്ചിരിച്ചു.....ദിവസങ്ങള് കഴിയുംതോറും ആ പെണ്‍കുട്ടി അപ്പാർറ്റ്മെന്റിലെ സ്ത്രീകളുടെ സംസാര കേന്ദ്രമായി..അവിടത്തെ കുട്ടികൾക്ക് പെട്രീഷ്യ ചേച്ചി പ്രിയങ്കരിയാണ് ..ഒഴിവു ദിവസങ്ങളിൽ അവൾ അവർക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തു....അവരോടൊപ്പം ഊഞ്ഞാലാടി......അവിടത്തെ സ്ത്രീകൾ മാത്രം അവളിൽ നിന്നും അകന്നു നിന്നു ..പുരുഷന്മാർ അവളോട് സംസാരിക്കാൻ മത്സരിച്ചു...പെട്രീഷ്യ എല്ലാവരോടും സംസാരിച്ചു.
ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ തൊട്ടടുത്ത ബിജോയ് മാത്യു വിന്റെ ഭാര്യ ആ രഹസ്യം കണ്ടു പിടിച്ചു മാസത്തിൽ 4 ദിവസം പെട്രീഷ്യ വില്ലയിൽ ഇല്ല......അവൾ എവിടെയാണ് പോകുന്നത് ?????ബോയ് ഫ്രെണ്ട്മൊത്തു....ടെട്ടിങ്ങിനോ....???? അപ്പാർറ്റ്മെന്റിലെ സ്ത്രീകൾ കഥകൾ മെനഞ്ഞു അവരുടെ പുരുഷന്മാരെ പറഞ്ഞു കേൾപ്പിച്ചു.....അവർ അത് കേൾക്കാൻ ഇഷ്ടപ്പെടാതെ അവളുടെ ഫെസ്ബുക്കിലെ പുഞ്ചിരിക്കുന്ന ഫോട്ടോക്ക് ലൈക് ചെയ്തു . സ്ത്രീകൾക്ക് അവളുടെ ഫോട്ടോ കാണാൻ കഴിഞ്ഞില്ല കാരണം അവരാരും അവളുടെ ഫ്രെണ്ട് റിക്വസ്റ്റ് അന്ഗീകരിച്ചിരുന്നില്ലല്ലോ .....എന്നാലും പെട്രീഷ്യ അവരോടു പുഞ്ചിരിക്കുക മാത്രം ചെയ്തു.
ആ മാസവും നാലു ദിവസത്തിന് ശേഷം പെട്രീഷ്യ മടങ്ങി വന്നു......അന്ന് പതിവിൽ കവിഞ്ഞു അവളുടെ മുഖം വിളറിയിരുന്നു......അവളുടെ ച്ചുരിധാരിൽ അനേകം ചുളിവുകൾ ഉണ്ടായിരുന്നു . വാർത്ത വളരെ പെട്ടെന്ന് വില്ലകളിൽ നിന്നും വില്ലകളിലേക്ക് വ്യാപരിച്ചു. പെട്രീഷ്യ കണ്ണാടിയിലേക്ക് നോക്കി കണ്ണിന്റെ താഴെ കരുവാളിപ്പിലേക്ക് അവൾ ക്രീം പുരട്ടി......ഭക്ഷണം കഴിക്കാൻ അവൾക്കു തോന്നി ...പക്ഷെ ഓർക്കാനം അവളെ പിന്തിരിപ്പിച്ചു.......നാലഞ്ചു ഗുളികകൾ അവൾ കഴിച്ചു...ക്രൂശിത രൂപത്തിന് മുന്നിൽ മെഴുകു തിരികൾ കത്തിച്ചു മുട്ട് മടക്കി പ്രാർത്ഥിച്ചു
.
പിറ്റേന്ന് രാവിലെ ആക്ടിവയിൽ കയറി ഗേറ്റ് കടക്കുമ്പോൾ എതിരെയുള്ള വില്ലയിൽ നിന്നും ശാലിനിപട്ടേൽ ഇറങ്ങി വരുന്നുണ്ടായിരുന്നു ...പതിവ് പോലെ പെട്രീഷ്യ പുഞ്ചിരിച്ചു .....തല വെട്ടിതിരിച്ചു ശാലിനിപട്ടേൽ തിരിച്ചു നടന്നു...മുകളിൽ നിന്നും വിനോദ് പട്ടേൽ കൈ വീശി കാണിച്ചു ഗുഡ്മോർണിംഗ് പറഞ്ഞു....പെട്രീഷ്യ പൊട്ടിച്ചിരിച്ചു കൊണ്ട് ആക്ടിവ ഓട്ടച്ചു പോയി. അന്നിറങ്ങിയ പ്രമുഘ വനിതാ മാസികയിൽ പെട്രീഷ്യയുടെ ഒരു ചെറുകഥ അവളുടെ ഫോട്ടോ സഹിതം അച്ചടിച്ച് വന്നു.....അപ്പാർറ്റ്മെന്റിലെ സ്ത്രീകൾ അസൂയയോടെ അത് വായിച്ചു ...തങ്ങളുടെ പുരുഷന്മാരിൽ നിന്നും മാസിക അവർ മറച്ചു വച്ചു ....സ്ത്രീകൾ അവളെ അസൂയ കലർന്ന ആരാധനയോടെ ഒളിഞ്ഞു നോക്കി ...പക്ഷെ പിറ്റേന്ന് രാവിലെ വിനോദും, മുരളീകൃഷ്ണനും, ബിജോയും, റിയാസും അവളോട് അഭിനന്ദനങൾ അറിയിച്ചു...അവളുടെ രചനാ പാടവത്തെ അവർ പുകഴ്ത്തി ....സ്ത്രീകൾ അമ്പരന്നു ......ഇവർ ഇതെങ്ങനെ കണ്ടു .....അവർ ഒളിപ്പിച്ചു വച്ച മാസികകൾ അവിടെ തന്നെ ഭദ്രമായിരുന്നു.......പിന്നെങ്ങനെ??????പക്ഷെ അവൾ അത് ഫേസ്ബുക്കിൽ അപ്ടേറ്റ് ഇട്ടതു അവർക്ക് അറിയില്ലല്ലോ...അങ്ങനെ പെട്രീഷ്യ വീണ്ടും താരമായ്...
ആയിടക്കു നടന്ന റെസിടെന്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ എതിർപ്പുകളെ വകവയ്ക്കാതെ പെട്രീഷ്യയെ സെക്രടറിയായി പുരുഷന്മാർ ഐകകണ്ടെന തെരഞ്ഞെടുത്തതും, ഉന്നത മാർക്ക് വാങ്ങി പാസ്സായ കുട്ടികളെ അനുമോദിക്കാൻ ചേർന്ന ചടങ്ങിൽ പെട്രീഷ്യ പ്രസന്ഗിച്ചതും, അതിനു ശേഷം നടന്ന കുട്ടികളുടെ കലാപരിപടിക്കിടയിൽ പെട്രീഷ്യ അതിമധുരമായ ശബ്ധത്തിൽ ഒരു പാട്ട് പാടിയതും..പെട്രീഷ്യയുടെ താര മൂല്യം വർദ്ധിപ്പിച്ചു. പെട്രീഷ്യയെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാരും ആഗ്രഹിച്ചു....ആരും ചോതിക്കാൻ തുനിഞ്ഞില്ല ......പകരം കഥകൾ മെനയാൻ മത്സരിച്ചു ...ചാർട്ടെട് അക്കൌണ്ടന്റ് മുരളികൃഷ്ണന്റെ ഓഫീസിൽ പെട്രീഷ്യയെ പലപ്രാവശ്യം കണ്ടത് അദ്ധേഹത്തിന്റെ ഭാര്യ മല്ലിക ദേവിയെ ആരോ രഹസ്യമായി അറിയിച്ചത് അവരുടെ വീട്ടിൽ വലിയ ഒച്ചപ്പാടുണ്ടാക്കി, മല്ലിക ദേവി പെട്രീഷ്യയുടെ ആക്ടിവ റോഡിൽ കൈകാണിച്ചു നിർത്തി അരമണിക്കൂർ സംസാരിച്ചതും, പുഞ്ചിരിയോടെ തന്നെ പെട്രീഷ്യ നില്ക്കുന്നതും മറുപടി പറയുന്നതും അനേകം കണ്ണുകൾ ജാലക വിരികൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു. തിരിച്ചു പോകുന്ന മല്ലിക ദേവിയുടെ മുഖം മ്ലാനമായിരുന്നു...അവിടെ പ്രതീക്ഷിച്ചത് പോലെ ഉഗ്രകോപം ഇല്ലായിരുന്നു എന്നത് അപ്പാർറ്റ്മെന്റിലെ സ്ത്രീകളെ തളർത്തി കളഞ്ഞു. ഒടുവിൽ ആ മാസം നടന്ന റെസിടെന്റ് അസോസിയേഷൻ മീറ്റിങ്ങിൽ വച്ച് മാസങ്ങൾക്ക് മുൻപ് തുടങ്ങി വച്ച ഇൻവെസ്റ്റ് സ്കീമിന്റെ മുടങ്ങി കിടക്കുന്ന പ്രവർത്തനം പുനരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പെട്രീഷ്യ ഖജാന്ജിയും കൂടിയായ തന്നെ കാണാൻ തന്റെ ഓഫീസിൽ വന്നതും , അക്കൗണ്ട് ഓഫീസിൽ നിന്നും എല്ലാ ഒത്താശയും അതിനു നല്കാമെന്ന ഉറപ്പു ലഭിച്ചതും, അതിന്റെ എല്ലാ ക്രെഡിറ്റും സെക്രടറിയായ പെട്രീഷ്യക്കാണ് എന്നതും മുരളീ കൃഷ്ണൻ ഉറക്കെ പറഞ്ഞത്..പുരുഷന്മാരുടെ മുഖത്തെ ഗൌരവം അലിഞ്ഞു പോകുന്നതും, സ്ത്രീകൾ മുഖം കുനിക്കുന്നതും , കണ്ടു പെട്രീഷ്യ പുഞ്ചിരിച്ചു. മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ പുരുഷന്മാർ പെട്രീഷ്യയെ അഭിനന്ദിക്കുകയും കേണൽ കുറുപ് സർ അവളുടെ ചുമലിൽ തട്ടി മിടുക്കി എന്ന് പറയുകയും ചെയ്തപ്പോൾ പെട്രീഷ്യ പൊട്ടി ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു.
അന്ന് പെട്രീഷ്യക്ക് അവളുടെ ഓഫീസിൽ ഒരു വിസിറ്റർ ഉണ്ടായിരുന്നു ഡോക്ടർ ബിജോയ് മാത്യു വിനെ അവിടെ കണ്ടു അവൾ അമ്പരന്നു. ബിജോയ് അവളോട് ചോതിച്ചു .... എല്ലാ മാസവും കുറെ ദിവസങ്ങൾ പെട്രീഷ്യ എങ്ങോട്ടാണ് പോകുന്നത്........പെട്രീഷ്യ പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു"" ഡോക്ടർ സാറെ അത് രഹസ്യം...മഹാരാഹസ്യം...പുറത്തു ആരോടും പറയാനാകാത്ത രഹസ്യം....""" ബിജോയ് ഈർഷ്യയോടെ തിരിഞ്ഞു നടന്നു....മാസത്തിൽ നാലു ദിവസം തന്റെ അപ്രത്യക്ഷമാകൽ അവിടെ സംസാര വിഷയമാകുന്നു എന്ന് അവൾക്കു നന്നായിട്ടറിയാം ......എന്തിനോ പെട്രീഷ്യയുടെ മുഖം മ്ലാനമായി.....
പിന്നീടുള്ള 2,3 ദിവസം പെട്രീഷ്യയെ പുറത്തു കണ്ടില്ല ...നാലാം ദിവസം വൈകിട്ട് ഒരു ടാക്സി വന്നു നില്ക്കുന്നതും തൂവെള്ള ചുരിദാർ ധരിച്ചു അതിന്റെ ഷാൾ തലയിൽ മൂടി പെട്രീഷ്യ ടാക്സിയിൽ കയറുന്നത് കണ്ടു ബിജോയ് മാത്യുവിന്റെ ഭാര്യ മതിലിനു മുകളിലൂടെ പെട്രീഷ്യ എന്താ സുഖമില്ലേ ? എന്ന് ചോതിച്ചത് അവളെ അത്ഭുതപ്പെടുത്തി...നല്ല സുഖമില്ല ആശുപത്രി വരെ ഒന്ന് പോകുവാ ചേച്ചി എന്ന് പറഞ്ഞു അവൾ കാറിനുള്ളിലേക്ക് കടന്നിരുന്നു.....അവൾ അവശയായിരുന്നു എന്നും. അവളുടെ മുഖത്ത് ആ പ്രസരിപ്പ് നഷ്ടപ്പെട്ടു പോയതായും അവർ കണ്ടു .
വീണ്ടും ഡോക്ടർ ബിജോയ് മാത്യു പെട്രീഷ്യയുടെ ജോലി സ്ഥലമായ പത്രമോഫീസിൽ എത്തി..തന്റെ സുഹ്ർത്തായ നമ്പൂതിരി സാറിനോട് പെട്രീഷ്യയെ പറ്റി തിരക്കി.... പെട്രീഷ്യ ഒരു ടാലെന്റ്റ്‌ട് എഴുത്തുകാരിയാണ് ..എന്റെ പത്രത്തിന്റെ നെടുംതൂണ്‍ ആണ് അവൾ..പുഞ്ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ആരും അവളെ കണ്ടിട്ടില്ല...നമ്പൂതിരി സർ പറഞ്ഞു കൊണ്ടിരുന്നു പെട്രീഷ്യയെ പറ്റി അഭിമാനത്തോടെ....പിന്നീട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒരു ഞെട്ടലോടെ ഡോക്ടർ ബിജോയ് മാത്യു കേട്ടിരുന്നു. പെട്രീഷ്യ ഒരു ബ്ലഡ് ക്യാൻസർ രോഗിയാണ്, ചികിത്സയിലാണ്, അവളുടെ കുടുംബത്തെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ ഒന്നും അവൾ പറഞ്ഞിട്ടില്ല, മാസത്തിൽ 4 ദിവസം അവൾ റീജിയണൽ ക്യാൻസർ സെന്റെറിൽ അഡ്മിറ്റ് ആകും കീമോതെറാപി ചെയ്യാൻ, അവളുടെ നനുനുത്ത മുടി വെയ്പ്പ് മുടിയാണ്, അവളെ പറ്റി മറ്റാർക്കും അറിയില്ല ഇവിടെ, കീമോ തെറാപിക്കു ശേഷം പതിവ് പുന്ജിരിയുമായി അവൾ വരും, ഇത്രയും മാരകമായ രോഗത്തെ ഇത്ര ലാഘവത്തോടെ കാണാൻ അവൾക്ക് മാത്രമേ കഴിയു, എനിക്ക് അവളെ കുറിച്ച് ഉൽഘണ്ട ഉണ്ട്...താങ്കൾക്കു അവളെ സഹായിക്കാൻ കഴിയില്ലേ ???? .അദ്ദേഹം ഒരു നെടുവീർപ്പോടെ ചോതിച്ചു......തീർച്ചയായും സർ.....
ഡോക്ടർ ബിജോയ് മാത്യുവിന്റെ കരങ്ങൾ തളർന്നിരുന്നു... ഡ്രൈവ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പെട്രീഷ്യയുടെ മൊബൈൽ സ്വിച് ഓഫ് ആയിരുന്നു..മൂകമായി തേങ്ങുന്ന മനസോടെ അദ്ദേഹം വില്ലയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൊബൈലിൽ നിന്നും വില്ലയിൽ നിന്നും ഒരു വില്ലയിലേക്കും കാൾ പോയില്ല പകരം അദ്ദേഹം വിളിച്ചു റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർ മോഹൻ ദാസിനെ ...പെട്രീഷ്യയെ...പറ്റി അദ്ദേഹം തിരക്കി....പെറ്റ്രീഷ്യ അവൾക്കു ഈ മാസത്തെ കീമോതെറാപ്പി മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല..ഒരു കണ്ണീർതുള്ളി പോലും പൊഴിക്കാതെ അവൾ മരണത്തിനു കീഴടങ്ങി.....വേദനയിലും പുഞ്ചിരിച്ചു കൊണ്ട് അവൾ യാത്രയായി .....ഇന്ന് പുലർച്ചെ........ഡോക്ടർ ബിജോയ് മാത്യു തരിച്ചിരുന്നു .
ഹിൽ വ്യൂ അപ്പാർറ്റ്മെന്റ് പതിവ് പോലെ സജീവമായി....അടഞ്ഞു കിടക്കുന്ന പെട്രീഷ്യയുടെ വില്ലയിലേക്ക് സ്ത്രീകൾ എത്തി നോക്കി.....ഇല്ല വന്നിട്ടില്ല.......ഇന്നേക്ക് അഞ്ചു ദിവസം..അടക്കി ചിരിച്ചു കൊണ്ട് അവർ പിറുപിറുത്തു.

Friday, 14 August 2015
1
കണ്ണീർ മാത്രം കൂട്ടായിട്ടുള്ള കുറെ ദിനരാത്രങ്ങൾ ......
എഴുതുവാൻ കുറെ താളുകളും ഒരു മരവിച്ച മനസ്സും .......
അറിയണം എന്ന് ആഗ്രഹിച്ചവർ
സ്വന്തത്തിലേക്കു ഒതുങ്ങിയപ്പോൾ ...
മരവിച്ച സ്വപ്‌നങ്ങൾ കുറെ,
മോഹ ഭംഗങ്ങൾ ...മാത്രം ബാക്കിയായി
2
നിരർധകമായ ..ജീവിതം...മുന്നിൽ നിഴൽ പോലെ
കണ്ടിട്ടും കാണാതെ കാണാമറയത് വെറുതെ നിശ്ചലം
അനാഥം അത് തേങ്ങലായ്
ഹൃദയം പിളർക്കുമ്പോൾ
ചേർത്ത് പിടിച്ച കരങ്ങൾ.....
പിന്നിലേക്കെവിടെയോ......ഇരുളിൽ മറഞ്ഞു
3
അറിയുന്നുവോ ഈ ഏകാന്ത നൊമ്പരം
അറിയുവാൻ.....എന്തിനീ ബന്ധബന്ധനങ്ങൾ .....
അറിയാതെ ........നിന്നിലെ നിന്നിലെക്കൊതുങ്ങുംപോൾ
അറിയാതെ ........ഈ കണ്ണുകൾ ബാഷ്പം വഹിക്കുന്നു
അറിയുന്നുവോ.....ഈ കണ്ണീർ കണങ്ങൾ
അറിയാതെ.........തേടുന്നു....ഇരുളിൻ കയങ്ങളിൽ .....

Monday, 10 August 2015
THANAL: നിറപ്പകിട്ടുകൾ ഇല്ലാത്ത ബാല്യം......സ്വപ്‌നങ്ങ...
THANAL: നിറപ്പകിട്ടുകൾ ഇല്ലാത്ത ബാല്യം......
സ്വപ്‌നങ്ങ...: നിറപ്പകിട്ടുകൾ ഇല്ലാത്ത ബാല്യം...... സ്വപ്‌നങ്ങൾ പടിയിറങ്ങി പോയ കൗമാരം...... മരവിച്ച തേങ്ങലുകൾ മാത്രമായ യൗവനം.......... യാത്ര ...

Friday, 7 August 2015
മഴ
മഴ എനിക്കെന്നും സാന്ത്വനമാണ്
മഴയെ നോക്കിയിരിക്കുമ്പോൾ
എന്റെ മുന്നിൽ നിമിഷ ബിന്ദുക്കൾ
പറന്നകലുന്നു
മഴ മുറിവുകളെ തലോടി ഉണക്കുന്നു
മഴ എന്നിലെ ഇരുട്ടിനെ പ്രഭാപൂരിതമാക്കുന്നു
പക്ഷെ
ഈ.....മഴ ചിലപ്പോൾ എങ്കിലും എന്നെ
അസ്വസ്ഥയാക്കുന്നു
മഴ തലോടൽ എന്നെ അസഹ്യപ്പെടുതുന്നു
തീർച്ചയായും.....
സാന്ത്വനിപ്പിക്കുന്ന മഴയെക്കാൾ
അസ്വസ്ഥയാക്കുന്ന മഴ കൈകളെ
ആണെനിക്കിഷ്ടം ......
Thursday, 6 August 2015
Subscribe to:
Posts (Atom)