Sunday, 14 February 2016

വേശ്യയുടെ മകൾ.....

...........തെരുവോരത്തേക്ക്  നോക്കിയപ്പോൾ  വൃദ്ധന്റെ  നരച്ചകൺപ്പീലികൾ നനഞ്ഞു  ഇല്ല  ഇന്നും  അവൾ  ഇല്ല....സ്കൂൾ ബാഗും തൂക്കി നരച്ച  യുണിഫോമിൽ ചിരിക്കാൻ  മറന്ന  മുഖവുമായി  നില്ക്കുന്ന  മെലിഞ്ഞ  ആ പെൺകുട്ടി..... അവളെ  കാണുമ്പോൾ എല്ലാവരും  അവളെ  ഉറ്റു നോക്കുന്നതും  പിറുപിറുക്കുന്നതും  ചായ പീടികയിൽ  ഇരുന്നു  വൃദ്ധൻ ദിവസേന  കാണുന്ന കാഴ്ചയാണ്.....സ്കൂൾ  വിട്ടു  വൃദ്ധന്റെ  കുടിലിന്റെ  മുന്നിലൂടെ  മെല്ലെ  നടന്നു  മറയുന്ന  പെൺകുട്ടി, എന്തോ  ആ വൃദ്ധ മനസ്സിൽ  ഒരു  നൊമ്പരമായി....അവളോട്‌  ചിരിക്കാനും  എന്തെങ്കിലും  ഒന്ന്  മിണ്ടാനും  അയാൾ  ആഗ്രഹിച്ചു  പക്ഷെ  അവൾ    ചിരിച്ചില്ല  കുട്ടീ  എന്ന വിളി  അവൾ  കേട്ടില്ലെന്നു  നടിച്ചു.....എന്നിട്ടും  വൃദ്ധൻ  വാത്സല്യത്തോടെ  അവളെ നോക്കി  ചിരിച്ചു.....പിന്നീടെപ്പോഴോ  അവൾ  വൃദ്ധനെ  നോക്കി  ചിരിക്കുകയും  സംസാരിക്കുകയും  ചെയ്തു......ആരൊക്കെയോ  പുച്ഛത്തോടെ നോക്കി  കാറിത്തുപ്പി  കടന്നു  പോയതും ...അവളുടെ  കണ്ണുകൾ നിറഞ്ഞതും  കവിഞ്ഞൊഴുകിയതും എന്തിനാണെന്നും  വൃദ്ധന്  മനസിലായില്ല.....പക്ഷെ  ആ കണ്ണുകളിലെ  വേദനകളുടെ  ആഴം  അയാൾക്ക്  മാത്രം  മനസിലായി  വൃദ്ധൻ  അവളോടൊന്നും  ചോദിച്ചില്ല    അവളുടെ  മുഖം  കാൻവാസിൽ  പകർന്ന്  അവൾക്കു  കൊടുത്തപ്പോഴും ....കുടയില്ലാതെ  മഴ  നനഞ്ഞൊട്ടി  വന്നപ്പോൾ  ചൂടുള്ള  കട്ടൻ കാപ്പി  കോപ്പയിൽ  നീട്ടിയപ്പോഴും  അവൾ  നിറ  കണ്ണുകളോടെ  പുഞ്ചിരിച്ചു.....സ്നേഹിക്കപ്പെടുന്നതറിഞ്ഞ്  അവളുടെ  മനസ്  കരഞ്ഞു......അപ്പോഴും എന്തിനാ  നിന്റെ  കണ്ണുകൾ  നിറഞ്ഞത്‌  എന്ന്  വൃദ്ധൻ  ചോതിച്ചില്ല.....പകരം  വീണ്ടും  ആ  കണ്ണുകളിലെ  ആഴമുറിവുകൾ  അദ്ദേഹം  കണ്ടു.......ആ  സന്ദ്യക്ക്  ശേഷം  വൃദ്ധൻ  പിന്നെയവളെ  കണ്ടിട്ടില്ല....ആരോടെങ്കിലും  ചോദിക്കാൻ   വേണ്ടി  വൃദ്ധന്  അവളെ പറ്റി ഒന്നുമറിയില്ലായിരുന്നു  അവളുടെ  പേര്  പോലും...പിറ്റേന്ന്  പീടിക  തിണ്ണയിൽ  ഇരിക്കുമ്പോൾ  ആരുടെയൊക്കെയോ  സംസാരശകലങ്ങൾ വൃദ്ധന്റെ  കാതുകളിൽ  വന്നലച്ചു.......അവൾ  മരിച്ചു  പോയി.....കുഴിച്ചിടാൻ  പോലും  ആരും  അങ്ങോട്ട്‌  ചെന്നിട്ടില്ല....ആ  പെൺകുട്ടി  മാത്രം  തലക്കൽ  ഇരുന്നു  നിലവിളിക്കുന്നു .....ആരെങ്കിലും  അങ്ങോട്ട്‌  ചെന്നാൽ  അത്  അവളുടെ  പറ്റുകാർ എന്ന്  ആൾക്കാർ  പറയും  എന്തിനാ  വെറുതെ...പിന്നീടൊടുവിൽ  പോലീസൊക്കെ  വന്നിട്ടാണ്......ബാക്കി  കേൾക്കാൻ  വൃദ്ധനായില്ല ..അന്നാദ്യമായി  വൃദ്ധന്റെ  കണ്ണുകൾ  നിറഞ്ഞൊഴുകി.....പേരറിയാത്ത  പെൺകുട്ടി  നീ ആരായിരുന്നു? ..ഇന്നും  വൃദ്ധൻ  കാത്തിരിക്കുന്നു  കണ്ണുകളിൽ  ഒളിപ്പിച്ച  മഹാസമുദ്രത്തിന്റെ  തിരമാലകളുമായി  അവൾ  വരും.......

Tuesday, 26 January 2016

നിർവ്യാജമെൻ  വാക്കുകളെങ്കിലും....
നിർവൃതിയൊന്നുമെ തെല്ലുമെനിക്കില്ല.....
പറന്നുമറയുമതെവിടെക്കെന്നറിയാതെ.....
പിടിവിട്ടുപോകുമൊരു  പട്ടം കണക്കെ.....
ഗതിവീഥിയറിയാതെ അകന്നങ്ങു പോകുമ്പോൾ....
ചോദ്യം കണക്കെ ഞാനുമെൻ ചിന്തയും....