Wednesday, 30 December 2015

........വ്യാകുലതകൾ  എത്രയേറെ  എന്നെ  പിടിച്ചുലക്കുന്നു  എന്ന്  ഞാനെന്റെ  ഹൃദയത്തെ  തൊട്ടറിയുന്നു. ആ  മടിത്തട്ടിൽ  മുഖമമർത്തി  കരയാൻ  ഞാൻ  ആഗ്രഹിക്കുന്ന  നിമിഷങ്ങൾ. അനാഥത്വത്തിന്റെ  തീവ്ര വേദനയും , ആ  അരക്ഷിതമായ  അവസ്ഥയും  നന്നായിട്ടറിയുന്ന  ദിനങ്ങൾ.....
ആരൊക്കെയോ  എവിടെയോ  സ്നേഹം  പുറത്തു  കാണിക്കാതെ  ഉള്ളിലൊതുക്കി  കണ്ടും  കാണാതെയും  ഒളിച്ചു കളിക്കുന്നു, അവർക്കിടയിൽ  ഞാൻ ആരാണ് ?  ആ  ചോദ്യം  എന്നെ അസ്വസ്ഥയാക്കുന്നു ....പ്രാണൻ  പിടഞ്ഞു  നിലവിളിക്കുമ്പോൾ  ജാലകവിരികൾ  കാറ്റിലിളകി  എന്നെ  ആശ്വസിപ്പിക്കുന്നോ? അതോ  പരിഹസിക്കുന്നോ?
ഹൃദയത്തിലെ  വിലാപവേധന  എന്നെ  ഞാനല്ലാതാക്കുന്നു.....