തണൽ മരച്ചോട്ടിൽ.....
Friday, 5 May 2023
Sunday, 14 February 2016
വേശ്യയുടെ മകൾ.....
...........തെരുവോരത്തേക്ക് നോക്കിയപ്പോൾ വൃദ്ധന്റെ നരച്ചകൺപ്പീലികൾ നനഞ്ഞു ഇല്ല ഇന്നും അവൾ ഇല്ല....സ്കൂൾ ബാഗും തൂക്കി നരച്ച യുണിഫോമിൽ ചിരിക്കാൻ മറന്ന മുഖവുമായി നില്ക്കുന്ന മെലിഞ്ഞ ആ പെൺകുട്ടി..... അവളെ കാണുമ്പോൾ എല്ലാവരും അവളെ ഉറ്റു നോക്കുന്നതും പിറുപിറുക്കുന്നതും ചായ പീടികയിൽ ഇരുന്നു വൃദ്ധൻ ദിവസേന കാണുന്ന കാഴ്ചയാണ്.....സ്കൂൾ വിട്ടു വൃദ്ധന്റെ കുടിലിന്റെ മുന്നിലൂടെ മെല്ലെ നടന്നു മറയുന്ന പെൺകുട്ടി, എന്തോ ആ വൃദ്ധ മനസ്സിൽ ഒരു നൊമ്പരമായി....അവളോട് ചിരിക്കാനും എന്തെങ്കിലും ഒന്ന് മിണ്ടാനും അയാൾ ആഗ്രഹിച്ചു പക്ഷെ അവൾ ചിരിച്ചില്ല കുട്ടീ എന്ന വിളി അവൾ കേട്ടില്ലെന്നു നടിച്ചു.....എന്നിട്ടും വൃദ്ധൻ വാത്സല്യത്തോടെ അവളെ നോക്കി ചിരിച്ചു.....പിന്നീടെപ്പോഴോ അവൾ വൃദ്ധനെ നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്തു......ആരൊക്കെയോ പുച്ഛത്തോടെ നോക്കി കാറിത്തുപ്പി കടന്നു പോയതും ...അവളുടെ കണ്ണുകൾ നിറഞ്ഞതും കവിഞ്ഞൊഴുകിയതും എന്തിനാണെന്നും വൃദ്ധന് മനസിലായില്ല.....പക്ഷെ ആ കണ്ണുകളിലെ വേദനകളുടെ ആഴം അയാൾക്ക് മാത്രം മനസിലായി വൃദ്ധൻ അവളോടൊന്നും ചോദിച്ചില്ല അവളുടെ മുഖം കാൻവാസിൽ പകർന്ന് അവൾക്കു കൊടുത്തപ്പോഴും ....കുടയില്ലാതെ മഴ നനഞ്ഞൊട്ടി വന്നപ്പോൾ ചൂടുള്ള കട്ടൻ കാപ്പി കോപ്പയിൽ നീട്ടിയപ്പോഴും അവൾ നിറ കണ്ണുകളോടെ പുഞ്ചിരിച്ചു.....സ്നേഹിക്കപ്പെടുന്നതറിഞ്ഞ് അവളുടെ മനസ് കരഞ്ഞു......അപ്പോഴും എന്തിനാ നിന്റെ കണ്ണുകൾ നിറഞ്ഞത് എന്ന് വൃദ്ധൻ ചോതിച്ചില്ല.....പകരം വീണ്ടും ആ കണ്ണുകളിലെ ആഴമുറിവുകൾ അദ്ദേഹം കണ്ടു.......ആ സന്ദ്യക്ക് ശേഷം വൃദ്ധൻ പിന്നെയവളെ കണ്ടിട്ടില്ല....ആരോടെങ്കിലും ചോദിക്കാൻ വേണ്ടി വൃദ്ധന് അവളെ പറ്റി ഒന്നുമറിയില്ലായിരുന്നു അവളുടെ പേര് പോലും...പിറ്റേന്ന് പീടിക തിണ്ണയിൽ ഇരിക്കുമ്പോൾ ആരുടെയൊക്കെയോ സംസാരശകലങ്ങൾ വൃദ്ധന്റെ കാതുകളിൽ വന്നലച്ചു.......അവൾ മരിച്ചു പോയി.....കുഴിച്ചിടാൻ പോലും ആരും അങ്ങോട്ട് ചെന്നിട്ടില്ല....ആ പെൺകുട്ടി മാത്രം തലക്കൽ ഇരുന്നു നിലവിളിക്കുന്നു .....ആരെങ്കിലും അങ്ങോട്ട് ചെന്നാൽ അത് അവളുടെ പറ്റുകാർ എന്ന് ആൾക്കാർ പറയും എന്തിനാ വെറുതെ...പിന്നീടൊടുവിൽ പോലീസൊക്കെ വന്നിട്ടാണ്......ബാക്കി കേൾക്കാൻ വൃദ്ധനായില്ല ..അന്നാദ്യമായി വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.....പേരറിയാത്ത പെൺകുട്ടി നീ ആരായിരുന്നു? ..ഇന്നും വൃദ്ധൻ കാത്തിരിക്കുന്നു കണ്ണുകളിൽ ഒളിപ്പിച്ച മഹാസമുദ്രത്തിന്റെ തിരമാലകളുമായി അവൾ വരും.......

Tuesday, 26 January 2016
Wednesday, 30 December 2015
........വ്യാകുലതകൾ എത്രയേറെ എന്നെ പിടിച്ചുലക്കുന്നു എന്ന് ഞാനെന്റെ ഹൃദയത്തെ തൊട്ടറിയുന്നു. ആ മടിത്തട്ടിൽ മുഖമമർത്തി കരയാൻ ഞാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അനാഥത്വത്തിന്റെ തീവ്ര വേദനയും , ആ അരക്ഷിതമായ അവസ്ഥയും നന്നായിട്ടറിയുന്ന ദിനങ്ങൾ.....
ആരൊക്കെയോ എവിടെയോ സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിലൊതുക്കി കണ്ടും കാണാതെയും ഒളിച്ചു കളിക്കുന്നു, അവർക്കിടയിൽ ഞാൻ ആരാണ് ? ആ ചോദ്യം എന്നെ അസ്വസ്ഥയാക്കുന്നു ....പ്രാണൻ പിടഞ്ഞു നിലവിളിക്കുമ്പോൾ ജാലകവിരികൾ കാറ്റിലിളകി എന്നെ ആശ്വസിപ്പിക്കുന്നോ? അതോ പരിഹസിക്കുന്നോ?
ഹൃദയത്തിലെ വിലാപവേധന എന്നെ ഞാനല്ലാതാക്കുന്നു.....

Sunday, 6 September 2015
ഞാൻ........
..........ജീവിതത്തോട് വാശി കാണിക്കാൻ ഞാനില്ല കാരണം ഞാൻ ആരാണെന്നു എനിക്കറിയാം മറ്റാരെക്കാളും .....വർണ്ണങ്ങളും സ്വപ്നങ്ങളും പടിയിറങ്ങി വിഷാദത്തിന്റെ വിറങ്ങലിച്ച കൈകളിൽ അമർന്നു പോയ ദിനരാത്രങ്ങൾ.....പിന്നീടെപ്പോഴോ നക്ഷത്ര പൊട്ടുപോലെ തേടി വന്ന സാന്ത്വനം.....അതും ശൂന്യതയിലെ ഒരു കണ്ണി ആയപ്പോൾ മനസിലായി ഞാൻ ഞാൻ മാത്രമാണെന്ന്......പ്രാണവേദനയിൽ പിടഞ്ഞ കണ്ണീർ കാണാൻ കൂട്ടാക്കാത്ത ആത്മബന്ധനം......തീച്ചൂളയിൽ തള്ളിയിട്ടു ഓടിമറയുന്ന സ്നേഹം, ഹൃദയം പൊട്ടി നിലവിളിക്കുമ്പോൾ മുഖം വികൃതമാക്കി പൊട്ടിച്ചിരിക്കുന്ന സ്നേഹം ....നിലത്തു വീഴുന്ന വലിയ ചോരത്തുള്ളികൾ പോലെ കണ്ണുനീർ....പക്ഷെ ആര് കാണാൻ ...ചില്ലികാശിനു വേണ്ടി കണക്കു പറയാൻ കാണിക്കുന്ന വ്യഗ്രത......പുച്ചമല്ല മറിച്ച് ഓർത്ത് വിലപിക്കാനാണ് മനസും ശരീരവും ആഗ്രഹിച്ചത് അതിന്റെ നീറ്റി പിടച്ചിലിൽ ഉറക്കം വരാത്ത രാത്രിയുടെ ഈ ഏകാന്തതയിൽ ഈ വരികൾക്ക് ജീവൻ വച്ചു....
Thursday, 3 September 2015
സ്വന്തം
കടലിൽ മഴക്കീറുകൾ ആഴ്ന്നിറങ്ങുന്നതും നോക്കിയിരിക്കുമ്പോൾ അവൾ ഓർത്തു നമ്മളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി...... കടലും ഞാനും തുല്യം ആർക്കും ആരുമില്ല .... മൂകമായി അവൾ തേങ്ങി അപ്പോൾ മഴ ഇല്ലായിരുന്നു വിശ്രമത്തിന്റെ ആലസ്യത്തിൽ ആയിരുന്നു ...ബന്ധങ്ങൾ എത്ര പെട്ടെന്നാണ് ഈ ഓളങ്ങളെ പോലെയാകുന്നത്.....വെറുതെ ഒരു വന്നു പോകൽ......മനസ് കാണില്ല.....കണ്ണീരിനെയും കണ്ടില്ലാന്നു നടിച്ചൊരു തിരിച്ചു പോക്ക്. മേഘത്തിനു മഴയെന്ന പോലൊരു നിഴൽച്ചിത്രം.....ഇരുൾ നിറഞ്ഞ മുറിയിൽ വീണ്ടും പദചലനവും കാതോർത്തിരിക്കുംപോൾ അകലെ പൊട്ടിച്ചിരികൾ...വിരുന്നുകൾ....അപ്പോൾ.....ആരും ആരെയും അറിയുന്നില്ല .സ്വന്തത്തിലെക്കുള്ള തിരിച്ചു പോക്ക്......അപ്പോഴും പ്രതീക്ഷിക്കുന്നു.....മിച്ചം കിട്ടുന്ന ഒരു നിമിഷം.......അതെങ്കിലും സ്വന്തമായി തന്നിരുന്നെങ്കിൽ.......അതെങ്കിലും......
Sunday, 23 August 2015
പൂർണ്ണ ചന്ദ്രന്റെ താഴെ..........
പൂർണ്ണ ചന്ദ്രന്റെ താഴെ പതഞ്ഞു മറിയുന്ന കടൽ കാണിച്ചു തന്നിട്ട് ഒരു വർഷം പിന്നിടുന്നു .......ഓർമ്മകൾ ഈ മനസ്സിൽ മാത്രം ഇടം പിടിച്ചപ്പോൾ മറവിയുടെ കൂട്ട് പിടിച്ച്.....എവിടെയോ തള്ളി അകറ്റാൻ വെമ്പൽ കാട്ടുന്ന ആ മനസിൽ ഇന്ന് ഈ വരികൾ എവിടെയാണ് ????അന്നെഴുതി, വരാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നോടിയെന്നു .....ഒരു വെളിപ്പാട് പോലെ വിരൽ തുമ്പിൽ അക്ഷരങ്ങളായി ........എത്രയോ തവണ ആ വാക്കുകൾ അറംപറ്റി ......ഇന്നിവിടെ ഈ ഇരുട്ടിൽ തനിച്ചിരിക്കുമ്പോൾ .....അകലെ ആകാശം കാർമേഘങ്ങളാൽ സമ്പന്നമാണ്......ഈ മനസുപോലെ.....എവിടെയാണ് ആ നിമിഷങ്ങൾ ഓടി മറഞ്ഞത്?????അന്ന് മനസ് ചിന്താകുലങ്ങളാൽ.....സമ്പന്നമായിരുന്നു...... ഇന്നും, പക്ഷെ വറ്റാത്ത ആ സമുദ്രം പോലെ അലയടിക്കുന്ന സ്നേഹവും ..നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളും കണ്ടില്ലായെന്നു നടിക്കാനേ പറ്റു.......അറിയാം .....ഏറ്റവും നന്നായി .....
Subscribe to:
Posts (Atom)