Sunday, 6 September 2015

ഞാൻ........

..........ജീവിതത്തോട്  വാശി  കാണിക്കാൻ ഞാനില്ല   കാരണം   ഞാൻ  ആരാണെന്നു  എനിക്കറിയാം   മറ്റാരെക്കാളും .....വർണ്ണങ്ങളും  സ്വപ്നങ്ങളും  പടിയിറങ്ങി  വിഷാദത്തിന്റെ  വിറങ്ങലിച്ച  കൈകളിൽ  അമർന്നു  പോയ  ദിനരാത്രങ്ങൾ.....പിന്നീടെപ്പോഴോ  നക്ഷത്ര പൊട്ടുപോലെ   തേടി വന്ന  സാന്ത്വനം.....അതും  ശൂന്യതയിലെ  ഒരു  കണ്ണി  ആയപ്പോൾ  മനസിലായി  ഞാൻ  ഞാൻ  മാത്രമാണെന്ന്......പ്രാണവേദനയിൽ  പിടഞ്ഞ  കണ്ണീർ  കാണാൻ  കൂട്ടാക്കാത്ത  ആത്മബന്ധനം......തീച്ചൂളയിൽ  തള്ളിയിട്ടു  ഓടിമറയുന്ന  സ്നേഹം, ഹൃദയം  പൊട്ടി  നിലവിളിക്കുമ്പോൾ  മുഖം  വികൃതമാക്കി  പൊട്ടിച്ചിരിക്കുന്ന  സ്നേഹം ....നിലത്തു  വീഴുന്ന  വലിയ ചോരത്തുള്ളികൾ  പോലെ കണ്ണുനീർ....പക്ഷെ  ആര്  കാണാൻ ...ചില്ലികാശിനു  വേണ്ടി  കണക്കു പറയാൻ  കാണിക്കുന്ന  വ്യഗ്രത......പുച്ചമല്ല  മറിച്ച്‌  ഓർത്ത്  വിലപിക്കാനാണ്   മനസും  ശരീരവും   ആഗ്രഹിച്ചത്‌   അതിന്റെ  നീറ്റി  പിടച്ചിലിൽ  ഉറക്കം  വരാത്ത  രാത്രിയുടെ  ഈ  ഏകാന്തതയിൽ   ഈ  വരികൾക്ക്   ജീവൻ വച്ചു....

2 comments:

Unknown said...

നീര്‍ക്കുമിളകള്‍ പോലൊരു ജീവന്‍,
ക്ഷണ നേരം കാണാം പല വര്‍ണ്ണങ്ങള്‍.
ശേഷം നരച്ചുപോം വര്‍ണ്ണങ്ങളും,
ബാക്കിയാകുന്നില്ലോന്നും ഓര്‍മ്മകള്‍ അല്ലാതെ.

Lijk said...

nice words..thanks