Friday, 14 August 2015

                                          1
കണ്ണീർ  മാത്രം  കൂട്ടായിട്ടുള്ള  കുറെ  ദിനരാത്രങ്ങൾ  ......
എഴുതുവാൻ  കുറെ  താളുകളും  ഒരു മരവിച്ച   മനസ്സും .......
അറിയണം  എന്ന്  ആഗ്രഹിച്ചവർ  
സ്വന്തത്തിലേക്കു   ഒതുങ്ങിയപ്പോൾ ...
മരവിച്ച  സ്വപ്‌നങ്ങൾ   കുറെ,
മോഹ ഭംഗങ്ങൾ ...മാത്രം   ബാക്കിയായി
                                        2
 നിരർധകമായ ..ജീവിതം...മുന്നിൽ  നിഴൽ  പോലെ
കണ്ടിട്ടും  കാണാതെ  കാണാമറയത്   വെറുതെ  നിശ്ചലം
അനാഥം  അത്   തേങ്ങലായ്
ഹൃദയം  പിളർക്കുമ്പോൾ
ചേർത്ത്  പിടിച്ച  കരങ്ങൾ.....
പിന്നിലേക്കെവിടെയോ......ഇരുളിൽ  മറഞ്ഞു
                                     3
അറിയുന്നുവോ  ഈ  ഏകാന്ത  നൊമ്പരം
അറിയുവാൻ.....എന്തിനീ  ബന്ധബന്ധനങ്ങൾ .....
അറിയാതെ ........നിന്നിലെ  നിന്നിലെക്കൊതുങ്ങുംപോൾ
അറിയാതെ ........ഈ  കണ്ണുകൾ  ബാഷ്പം  വഹിക്കുന്നു
അറിയുന്നുവോ.....ഈ  കണ്ണീർ കണങ്ങൾ
അറിയാതെ.........തേടുന്നു....ഇരുളിൻ  കയങ്ങളിൽ .....

No comments: