Thursday, 30 July 2015

കാറ്റു മാത്രം.....

കാറ്റു  മാത്രം.....

കാത്തിരുപ്പ്  മടുപ്പിക്കുന്നതായി  തോന്നിയില്ല . പുറത്തു  മരച്ചില്ലകളിൽ സൂര്യൻ  കത്തിപ്പടരുന്നതും, ചിറകടിച്ചു  പറക്കുന്ന  പക്ഷികൂട്ടങ്ങളെയും  നോക്കി  കാത്തിരുന്നു. ഘടികാരം  ചലിച്ചുകൊണ്ടിരുന്നു, സൂര്യൻ  എരിഞ്ഞടങ്ങി,പക്ഷികളും  കൂട്ടിലണഞ്ഞു, കാത്തിരുപ്പ്  മാത്രം  തുടർന്ന് കൊണ്ടേ ഇരുന്നു ......ഇരുന്ന ഇരിപ്പിൽ  വിശപ്പ്  അറിഞ്ഞില്ല , ഉറങ്ങാത്ത  രാത്രിയുടെ  തളർച്ച കാത്തിരിപ്പിനെ  മുഷിപ്പിച്ചില്ല.....കാരണം ആ കാത്തിരുപ്പ്  വിലയേറിയതാണ്........പക്ഷെ  ഇരുൾ  വന്നു  ആ മുറിയെ  നിറച്ചപ്പോൾ  കണ്ണുകൾ  ചോർന്നു.....ആ  കണ്ണീരിനു  ചോരച്ചുവപ്പായിരുന്നു....മയങ്ങാൻ  കഴിയാത്ത  കിടക്കയിൽ  കുതിർന്ന  തലയിണ  ആ സങ്ങടങ്ങളെ  ഒപ്പിയെടുത്തു.....മരവിച്ച  പകൽ വേദനയോടെ  വിട  പറഞ്ഞപ്പോൾ  അതിലും വേദനയായി  സന്ദ്യയും  രാത്രിയും വന്നു ....പ്രതീക്ഷ  മങ്ങി ...നിറം മറഞ്ഞ  രാത്രി പോലെ .....നിലവില്ലാത്ത  ആകാശം പോലെ ....സങ്കടങ്ങൾ  മാത്രം  ബാക്കിയാക്കി  നിമിഷബിന്ധുക്കൾ  മെല്ലെ യാത്ര പറഞ്ഞു ....

ശൂന്യത യോട്   സങ്കടങ്ങൾ  പറഞ്ഞു  ഏങ്ങലടിച്ചു ....കാണാമറയത്  നില്ക്കുന്ന  ആരോടോ  ദേഷ്യപ്പെട്ടു ....പിന്നീടത്‌  പൊട്ടികരച്ചിലായി......ആശ്വസിപ്പിക്കാൻ  കനത്ത ശൂന്യത  മാത്രം സങ്കടങ്ങൾ കേൾക്കാനും.  ജാലകവിരികളെ  വകഞ്ഞു  മാറ്റി  ഒരു കാറ്റു  വന്നു ..അത് മെല്ലെ  മുടിയിഴകളെ  തലോടി......കുറെ നിമിഷം  ചുറ്റിലും വട്ടം കറങ്ങി ...ആ കാറ്റിന്റെ  തണുപ്പ്  വെറുതെ  മനസിലേക്ക്  നിറക്കാൻ  ശ്രെമിച്ചു......ആ കാറ്റിനോട്  ആദരവ്  തോന്നി ....വെറുതെ  കൈകൾ  നീട്ടി  അതിനെ  ചേർത്ത് അണക്കാൻ  നോക്കി ....കണ്ണീർ ഉണങ്ങിയ  കവിൾ  തടങ്ങളെ  മെല്ലെ  തലോടി  ആ കാറ്റു  ജനാല  കടന്നു  അകലേക്ക്‌ പോയി ......ആ തലോടലിൽ
ആശ്വാസത്തിന്റെ   അനേകം  കൈകൾ  കണ്ടു ....ഒലിച്ചിറങ്ങിയ  കണ്ണീരിനോടു പറയാൻ  ശ്രെമിച്ചു      അനാഥയല്ല.....ചുറ്റിലും  കാണാത്ത, കാണാൻ കഴിയാത്ത  കാറ്റുണ്ട്....മൂകമായി   തലോടുന്ന  കാറ്റു......കാറ്റു മാത്രം......

No comments: